അംജദ് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു

236

ന്യൂഡൽഹി: സരോദ്​ മാന്ത്രികൻ അംജദ്​ അലി ഖാന്​ ​ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​​. സംഭവം തന്നെ ഞെട്ടി​പ്പിച്ചെന്നും ​​ബ്രിട്ട​ന്‍റെ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ്​ അലീഖാൻ പ്രതികരിച്ചു​.
‘എ​ന്‍റെ യു കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്​നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാ​രൻമാർക്ക്​ നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമുണ്ട്. ​ അംജദ്​ അലീഖാൻ ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടനിലെ റോയൽ ഫെസ്​റ്റിവൽ ഹാളിലെ സംഗീത പരിപാടിക്കായാണ്​ അംജദ്​ അലി ഖാൻ ബ്രിട്ടൻ യാത്ര നിശ്​ചയിച്ചിരുന്നത്​. സെപ്തംബറിലായിരുന്നു പരിപാടി. ലോസ്​ ആഞ്ചലസ്​ വിമാനത്താവളത്തിൽ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാനെ തടഞ്ഞുവെച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഭവം.

NO COMMENTS

LEAVE A REPLY