അമിത് ഷാ നാളെ കോഴിക്കോട്ട്

198

കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ നാളെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി 24നും കോഴിക്കോട്ടെത്തും. സംസ്ഥാനത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുനേരേ സി.പി.എം. നടത്തുന്ന അക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും സാന്പത്തികകാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വന്നേക്കും.നാളെ രാവിലെ 11-നു കരിപ്പൂരില്‍ വിമാനമിറങ്ങുന്ന അമിത് ഷായെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. വാഹനങ്ങളുടെ അകന്പടിയോടെ കോഴിക്കോട് കടവ് റിസോര്‍ട്ടിലേക്കു തിരിക്കുന്നതിനു മുന്പ് അദ്ദേഹം കരിപ്പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 23-നു കടവ് റിസോര്‍ട്ടില്‍ തുടങ്ങുന്ന ദേശീയ ഭാരവാഹിയോഗം പിറ്റേന്ന് ഉച്ചവരെ തുടരും.കടവ് റിസോര്‍ട്ടിലെ വേദിയില്‍ ചലച്ചിത്രനടി മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിക്കുന്നുണ്ട്. ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നില്ല. നരേന്ദ്ര മോഡി 24-നു മൂന്നരയ്ക്കാകും കരിപ്പൂരില്‍ വിമാനമിറങ്ങുക.

NO COMMENTS

LEAVE A REPLY