എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷായുടെ റോഡ് ഷോ.

153

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും.

ഉച്ചയ്ക്ക് 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്തും. മൂന്ന് മണിക്ക് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തില്‍ റോഡ് ഷോ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും.

പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് ശേഷം ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുവേണ്ടി അമിത് ഷാ പ്രചാരണത്തിന് എത്തിയിരുന്നു.

NO COMMENTS