ദേശീയ പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്നും ചര്‍ച്ചയാക്കിയതും അമിത് ഷാ

120

ന്യൂഡല്‍ഹി: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ബി.ജെ.പി.യുടെ പ്രധാന വിഷയങ്ങളി ലൊന്ന് പൗരത്വപ്പട്ടിക (എന്‍.ആര്‍.സി) യായിരുന്നു. ബംഗാളിലാണ് ബി.ജെ.പി. പൗരത്വവിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്.ബി.ജെ.പി. ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണ് വിഷയം സജീവ ചര്‍ച്ചയാക്കി യത്. ദേശീയ പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. ദേശീയ നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറ ത്തുംപലവട്ടം ആവര്‍ത്തിച്ചതാണ്.

പൗരത്വനിയമവും പൗരത്വപ്പട്ടികയും പാര്‍ട്ടിയുടെ മുന്നിലെ പ്രധാന വിഷയങ്ങളാണെന്ന് 2018 മുതല്‍ ചേരുന്ന ബി.ജെ.പി.യുടെ ഉന്നതതല യോഗങ്ങളില്‍ ദേശീയാധ്യക്ഷനെന്ന നിലയില്‍ അമിത് ഷാ വിശദീകരിച്ചിരുന്നു. 2018 സെപ്തംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍, പാര്‍ട്ടി നേതാ ക്കളോട് ഷാ പൗരത്വനിയമത്തെയും പട്ടികയെയും കുറിച്ച്‌ വിശദമായി സംസാരിച്ചു. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്തിന് പുറത്താക്കുമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം.

NO COMMENTS