വെല്ലുവിളികളെ അതിജീവിച്ച്, ഹോൾസൈയിൽ വ്യാപാര രംഗത്ത്, ആമിന മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഉടമ ‘ അസീം’

386

തിരുവനന്തപുരം : തെക്കൻ കേരളത്തിൽ ഹോൾസെയിൽ വ്യാപാര രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നു തിരുവനന്തപുരം ചാലയിലെ ആമിന മാർക്കറ്റിംഗ്. റീട്ടെയിൽ കച്ചവടക്കാർക്ക് ഇപ്പോൾ നല്ല അവസരമാണിവിടെയുള്ളത്.അതുകൊണ്ട് തന്നെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ റീട്ടെയിൽ കച്ചവടക്കാർ ആമിന മാർക്കറ്റിംഗിനെ സമീപിക്കുന്നതും. തികച്ചും വ്യത്യസ്തനായൊരു ബിസിനസുകാരനാണ് ആമിന മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ അസീം. ഒരു സംരംഭകനെന്ന വിശേഷണത്തിലേക്ക് അസീം കടന്നെത്തിയത് വർഷങ്ങൾ നീണ്ട ചിട്ടയായ പരിശ്രമം കൊണ്ടാണ്.വളഞ്ഞ വഴികളെ ആശ്രയിക്കാതെ ഇദ്ദേഹം സ്വന്തം സ്ഥാപനത്തെ പ്രൊഫഷണൽ ആക്കാനാണ് ശ്രമിക്കുന്നത്. അസീമിനെ പോലെ തന്നെയാണ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരും. ബിസിനസിൻറെ എല്ലാ വശങ്ങളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കികൊടുത്തിരുന്നു തന്റെ ജിവനക്കാർക്ക്, അത് തന്നെയാണ് എന്റെ വിജയവുമെന്നാണ് അസീം പറയുന്നത്. തന്റെ സ്ഥാപനത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും തുടക്കത്തിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴെല്ലാം ചില സമയങ്ങളിൽ കിട്ടുന്നത് ചെറിയ വിജയമാണെങ്കിൽ പോലും, അത് ആഘോഷിക്കാനും സമയം കണ്ടെത്തിയിരുന്നു അസീം.
കുക്കർ, നോൺ സ്റ്റിക്ക് വാട്ടർ ബോട്ടിൽ, അലുമിനിയം ഹോം അപ്ലൈൻസസ്, ബോറോസൽ ഹോം അപ്ലൈൻസസ്, ഗ്ലാസ് വെയർ, പിനാക്കിൾ ക്യാസ്റ്റ്റോൾ, ഏഴു തരത്തിലുള്ള വാൾ ക്ലോക്കുകൾ തുടങ്ങി നിരവധി സാധനങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണെന്നുമാണ് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ റീട്ടെയിൽ ഉടമകളുടെ അഭിപ്രായവും.

NO COMMENTS