ലാസ്വേഗാസ് വെടിവെപ്പ് ; മരണം 58 ആയി

208

ലാസ് വേഗാസ് ; അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന വെടിവെപ്പില്‍ 58 പേര്‍ മരിച്ചു. 515 പേര്‍ക്ക് പരിക്കേറ്റു. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ പ​ട​യാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെന്നും ആ​ക്ര​മ​ണം ന​ട​ത്തി​യാ​ള്‍ മാ​സ​ങ്ങ​ള്‍​ക്കു മുന്‍പ് ഇസ്ലാംമ​ത​ത്തി​ലേ​ക്കു പ​രി​വ​ര്‍​ത്ത​നം ചെ​യ്തി​രു​ന്നെ​ന്നും. ഐ​എ​സ് അ​നു​കൂ​ല അ​മാ​ഖ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ല്‍ പറയുന്നു. എന്നാല്‍ അ​വ​കാ​ശ​വാ​ദ​ങ്ങള്‍ തെളിയിക്കുന്ന തെ​ളി​വു​ക​ള്‍ ഐ​എ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ലാസ്വേഗാസില്‍ ജാ​സ​ണ്‍ അ​ല്‍​ഡീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്നു കൊ​ണ്ടി​രി​ക്കെ​ പ്ര​ദേ​ശ​വാ​സി​യാ​യ സ്റ്റീ​ഫ​ന്‍ പ​ഡോ​ക്ക്(64) എന്നയാള്‍ ആക്രമണം നടത്തുകയായിരുന്നു. ശേ​ഷം ഇയാള്‍ വെ​ടി​വ​ച്ചു മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS