ഇന്ത്യന്‍ വംശജനായ അറ്റോണി ജനറലിനെ ട്രംപ്​ പുറത്താക്കി

301

വാഷിങ്​ടണ്‍​: രാജിവെക്കാന്‍ തയാറാകാതിരുന്ന ഇന്ത്യന്‍ വംശജനായ അറ്റോണി ജനറല്‍ പ്രീത്​ ഭരാരെയെ ട്രംപ്​ പുറത്താക്കി. ​ ഒബാമ ഭരണകൂടം നിയമിച്ച​ 46 അറ്റോണി ജനര്‍ല്‍മാരോട്​ രാജിവെക്കാന്‍ വെള്ളിയാഴ്​ച ​അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണാള്‍ഡ്​ ട്രംപ്​ ആവശ്യപ്പെട്ടിരുന്നു​. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന്​ പ്രീത്​ ഭരാരെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ്​ ഇദ്ദേഹത്തെ പുറത്താക്കിയത്​. ഇക്കാര്യവും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. അമേരിക്കന്‍ ഒാഹരി വിപണികേന്ദ്രത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ്​ ഭരാരെയാണ്​ അമേരിക്കയില്‍ പ്രശസ്​തനാക്കിയത്​. ഇതുമായി ബന്ധപ്പെട്ട്​ നൂറിലേറെ കമ്ബനി മേധാവികളെയാണ്​ അദ്ദേഹം ചോദ്യം ചെയ്​തത്​. നിരവധി സ്ഥാപനങ്ങള്‍ക്ക്​ പിഴ ചുമത്തുകയും ചെയ്​തു.

NO COMMENTS

LEAVE A REPLY