ആണവായുധം ഉപയോഗിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്ക് നടപടിക്കെതിരെ യുഎസ്

207

വാഷിങ്ടന്‍• ആണവായുധം ഉപയോഗിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്ക് നടപടിക്കെതിരെ യുഎസ്. പാക്കിസ്ഥാന്റെ നടപടി വളരെ ഗൗരവമേറിയതാണെന്നും ആശങ്ക ഉളവാക്കുന്നതുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനയാണ് പാക്കിസ്ഥാന്‍ ഭരണകൂടത്തില്‍ നിന്നുണ്ടായതെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. പാക്ക് ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിച്ചു.കഴിഞ്ഞ 15 ദിവസങ്ങള്‍ക്കിടെ രണ്ടു തവണയാണ് ഇന്ത്യയ്ക്കെതിരെ ആണാവായുധം ഉപയോഗിക്കുമെന്ന ഭീഷണിയുമായി പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ് രംഗത്തെത്തിയത്.ആണവായുധങ്ങള്‍ വെറുതെ കാഴ്ചയ്ക്കുളളതല്ലെന്നും പാക്കിസ്ഥാനുമേല്‍ ആക്രമണം നടത്തിയാന്‍ ഇന്ത്യയെ നശിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. അതേസമയം ഇന്ത്യന്‍ സൈനിക നടപടിക്കെതിരെ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ നേരിട്ട് ഇടപെടണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY