ഭീകരത; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

191

വാഷിങ്ടണ്‍: ഇന്ത്യ നിയന്ത്രണ രേഖ മുറിച്ച കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്ക. യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.മേഖലയില്‍ നിന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സൈന്യങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്.ഇരുപക്ഷവും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിനും ഭീകര വിരുദ്ധ നടപടികള്‍ക്കും വിലകല്‍പ്പിക്കുന്നു. അതേസമയം പാകിസ്താനുമായുള്ള തന്ത്രപ്രധാന ബന്ധം തുടര്‍ന്നും തുടരുമെന്നും എണസ്റ്റ് വ്യക്തമാക്കി.