വിനോദനികുതി ഒഴിവാക്കിയ ഉത്തരവിൽ ഭേദഗതി.

154

ചരക്ക് സേവന നികുതി നിയമം നിലവിൽവന്നതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കി വന്നിരുന്ന വിനോദനികുതി ഒഴിവാക്കിയ ഉത്തരവ് ഭേദഗതി ചെയ്തു.

സിനിമാ ടിക്കറ്റിൻമേലുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാക്കി കുറച്ചതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടത്തിന്റെ തോത് കുറയ്ക്കാൻ 10 ശതമാനം വിനോദനികുതി പിരിക്കാൻ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഉത്തരവ് ഭേദഗതി ചെയ്തത്.

ഉത്തരവ് തീയതിയായ ജൂൺ 10 മുതൽ ഈ നികുതി ഈടാക്കാം.

NO COMMENTS