എടയാറില്‍ 15 തെരുവുനായകളെ കൊന്നുതള്ളി

200

ആലുവ: വീട്ടമ്മയെ തെരുവുനായ കടിച്ച എടയാറില്‍ നാട്ടുകാര്‍ 15 നായ്ക്കളെ കൊന്നുതള്ളി. പരാതികളുയര്‍ന്നിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നു പറഞ്ഞാണു നായവേട്ട. തെരുവുനായ ഉന്മൂലന സംഘം വിട്ടുകൊടുത്ത പട്ടിപിടിത്തക്കാരുടെ സഹായത്തോടെയായിരുന്നു ഇത്.എടയാറില്‍ എല്ലുപൊടി, ചാള കന്പനികളുള്ളതിനാല്‍ തെരുവുനായശല്യം രൂക്ഷമാണ്. വഴിനടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് വാര്‍ഡംഗം ടി.ജെ. ടൈറ്റസ് പറഞ്ഞു. പൊതുജനരക്ഷാര്‍ഥം കൂടുതല്‍ നായകളെ പിടികൂടുമെന്നും പഞ്ചായത്തംഗം പറഞ്ഞു. കഴിഞ്ഞ ദിവസം പള്ളിയിലേക്കു പോകൂം വഴി കാനപ്പിള്ളി ബേബിച്ചന്‍റെ ഭാര്യ ഗേളിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ഇടതുകാലില്‍ മുറിവേറ്റ വീട്ടമ്മ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.