മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

222

കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ (68) അന്തരിച്ചു. ഏറെനാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.1948 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഇ‍ദ്ദേഹം ബംഗാളി മുസ്ലിം കുടുംബത്തില്ലാണ് ജനിച്ചത്. കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി.2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇദ്ദേഹം അതേ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി ജഡ്ജായി. 2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു.
നിരവധി മനുഷ്യാവകാശ കേസുകളില്‍ അദ്ദേഹം സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അണ്ണാഹസാരെ ടീമംഗം പ്രശാന്ത് ഭീഷണെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിച്ചതും അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ്.

NO COMMENTS

LEAVE A REPLY