കോ​വി​ഡ് വാ​ക്​​സി​നേ​ഷ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തിയായി – ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്നത് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർക്കും മു​തി​ര്‍​ന്ന​വ​രക്കും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യി​ല്ലാ​ത്ത​വ​ർക്കും

22

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യും വാ​ക്​​സി​നേ​ഷ​ന്​ ഒ​മാ​നി​ല്‍ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മായെന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്നത് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രും മു​തി​ര്‍​ന്ന​വ​രും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യി​ല്ലാ​ത്ത​വ​രു​മ​ട​ക്കം മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ര്‍​ക്കും ​. രാ​വി​ലെ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സ​ഇൗ​ദി ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ വാ​ക്​​സി​നേ​ഷ​ന്‍ കാ​മ്ബ​യി​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ആ​ദ്യ​ഘ​ട്ട​മാ​യു​ള്ള 15,600 ഡോ​സ്​ ഫൈ​സ​ര്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​മാ​യു​ള്ള 28,000 ഡോ​സ്​ ജ​നു​വ​രി​യി​ലും എ​ത്തും.വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​നം പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​നാ​ണ്​ ഒ​മാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഴ്​​സു​മാ​ര്‍​ക്കാ​യി ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ക്​​സി​നേ​ഷ​ന്‍ പ​രി​​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു.

മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍. സീ​ബ്, ബോ​ഷ​ര്‍, ഖു​റി​യാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്​​പെ​ഷ​ലൈ​സ്​​ഡ്​ പോ​ളി​ക്ലി​നി​ക്കു​ക​ളാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സീ​ബ്, ബോ​ഷ​ര്‍ പോ​ളി​ക്ലി​നി​ക്കു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴ​ര മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​മ്ബ​ത​ര മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന​ര വ​രെ​യും ഖു​റി​യാ​ത്തി​ല്‍ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴ​ര മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ട​ര വ​രെ​യു​മാ​യി​രി​ക്കും വാ​ക്​​സി​നേ​ഷ​ന്‍.

NO COMMENTS