സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കോ​ള​ജു​ക​ളും ജ​നു​വ​രി നാ​ലി​നു ക്ലാ​സ് തു​ട​ങ്ങുമെന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വകുപ്പ്

21

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കോ​ള​ജു​ക​ളി​ലും ജ​നു​വ​രി നാ​ലി​നു ക്ലാ​സ് തു​ട​ങ്ങും. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു പു​റ​ത്തി​റ​ക്കി.കോ​ള​ജു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും ഈ ​മാ​സം 28 മു​ത​ല്‍ കോ​ള​ജി​ല്‍ എ​ത്ത​ണം. എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ര​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ബി​രു​ദ​ത​ല​ത്തി​ല്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ്, നി​യ​മം, മ്യൂ​സി​ക്, ഫൈ​ന്‍ ആ​ര്‍​ട്സ്, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​കാ​ര്‍​ക്കും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് ക്ലാ​സ് തു​ട​ങ്ങു​ന്ന​ത്. ഓ​രോ ക്ലാ​സി​ലെ​യും പ​കു​തി വി​ദ്യാ​ര്‍​ഥി​ക​ളെ വീ​ത​മാ​യി​രി​ക്കും ക്ലാ​സു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക. ഇ​തി​നാ​യി കോ​ള​ജു​ക​ള്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ ര​ണ്ടു ഷി​ഫ്റ്റ് ആ​യി പ്ര​വ​ര്‍​ത്തി​ക്കാം. കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യും കു​സാ​റ്റി​ലെ​യും ക്ലാ​സു​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ ആ​രം​ഭി​ക്കും.

NO COMMENTS