ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു

232

ന്യൂഡല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ അംബസഡര്‍ അലക്സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആണ് കഡാകിന്‍ മരണമടഞ്ഞത്. 1971 ല്‍ ഇന്ത്യയിലെ റഷ്യന്‍ എംബസിയില്‍ സേവനം അനുഷ്ടിച്ച്‌ തുടങ്ങിയ കഡാകിന്‍ 2009 ലാണ് റഷ്യന്‍ അംബാസഡറാകുന്നത്. ഒഴുക്കോടെ ഹിന്ദി സംസാരിച്ചിരുന്ന കഡാക്കിന്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഒഴുക്കോടെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് കഡാക്കിന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം അതിര്‍ത്തി വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു എന്നും കഡാക്കിന്‍.
ട്വിറ്ററിലൂടെ കഡാക്കിന് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്നുവെന്നും അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY