ആലപ്പുഴയില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേര്‍ കൊടൈക്കനാലില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

209

ആലപ്പുഴ : ആലപ്പുഴയില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേര്‍ കൊടൈക്കനാലില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളായ തോമസ് ചെറിയാന്‍ (21), ബസ് ഡ്രൈവര്‍ ജിബിന്‍ എന്നിവരാണ് മരിച്ചത്. ഗ്രില്‍ഡ് ചിക്കന്‍ ഉണ്ടാക്കിയതിനുശേഷം ചൂടുകിട്ടാനായി അത് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. കല്‍ക്കരി കത്തിച്ചതിന്‍റെ പുക മുറിയില്‍ നിറഞ്ഞ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം. വിദ്യാര്‍ത്ഥികളായ ബിനു (21), അനില്‍ (21), മെല്‍വിന്‍ (21) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരും ആലപ്പുഴ സ്വദേശികളാണ്.