മുഹമ്മദ് അഖ്‍ലാഖിന്റെ കുടുംബത്തെ അറസ്റ്റു ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി

204

ലക്നൗ∙ ദാദ്രിയിൽ ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‍ലാഖിന്റെ കുടുംബത്തെ അറസ്റ്റു ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം.

അഖ്‌ലാഖിന്റെ വീട്ടിൽനിന്നു കണ്ടെത്തിയത് ആട്ടിറച്ചിയാണെന്നായിരുന്നു ഫൊറൻസിക് വിഭാഗത്തിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ പിന്നീട് ഇത് ഗോമാംസമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖ്‍ലാഖിന്റെ കുടുംബത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.

2015 സെപ്റ്റംബർ 26നാണ് വീട്ടിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ അഖ്‌ലാഖിനെയും മകൻ ഡാനിഷിനെയും ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അഖ്‍ലാഖ് പിന്നീട് മരിച്ചു.