അല്‍ ജസീറയ്ക്ക് നേരെ സൈബർ ആക്രമണം

31

ദോഹ: ഖത്തര്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ മാധ്യമ ശൃംഖല കഴിഞ്ഞ ആഴ്​ച സൈബര്‍ ആക്രമണ ശ്രമങ്ങള്‍ക്ക് വിധേയമായി. വെബ്സൈറ്റുകളിലേക്കും മറ്റു പ്ലാറ്റ്ഫോമുകളിലേക്കും പുറത്തുനിന്ന്​ നുഴഞ്ഞുകയറാന്‍ ശ്രമം നടന്നതായുള്ള വിവരം ചാനല്‍ പുറത്തുവിട്ടു.ജൂണ്‍ അഞ്ചിനും എട്ടിനും ഇടയില്‍ അല്‍ ജസീറ ന്യൂസ്​ പ്ലാറ്റ്ഫോമുകള്‍ പുറത്തുനിന്ന്​ കൈകാര്യം ചെയ്യുന്ന തിനും തടസ്സപ്പെടുത്തുന്നതിനും നിയന്ത്രണമേറ്റെടുക്കുന്നതിനുമായി നിരന്തരമായ സൈബര്‍ ആക്രമണമാണ്​ ഉണ്ടായത്​.

ജൂണ്‍ ആറിന് ഞായറാഴ്ച ചാനലിലെ ‘ഇന്‍ ഗ്രിപ്​ ഓഫ് റെസിസ്​റ്റന്‍സ്​’ എന്ന തലക്കെട്ടില്‍ സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ ‘മാ ഖഫിയ് അഅ്ദം’ എന്ന ഭാഗത്തി‍െന്‍റ സ്​ക്രീനിങ്ങിന് മുമ്പാണ് രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്​.

ദോഹയാണ്​ അല്‍ജസീറ ചാനലിന്റെ ആസ്ഥാനം . ഇന്ന്​​ ലോകമെമ്പാടും കോടിക്കണക്കിന്​ പ്രേക്ഷകരാണ്​ ചാനലിനുള്ളത്​.പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളുടെ പക്ഷപാതത്തോടെയുള്ള പ്രവര്‍ത്തനത്തില്‍നിന്ന്​ വേറിട്ട്​ സംഭവങ്ങളുടെ വസ്​തുത ജനങ്ങള്‍ക്കെത്തിക്കുന്നതും യൂട്യൂബിലെ ഏറ്റവും ജനപ്രിയ ചാനലുകളിലൊന്നുമാണ് അല്‍ ജസീറ .

ചാനലി‍െന്‍റയും അസോസിയേറ്റഡ്​ പ്രസ്​ (എ.പി) ന്യൂസ്​ ഏജന്‍സിയുടെയും ഗസ്സയിലെ ഓഫിസുകളും ഇസ്രായേല്‍ തകര്‍ത്തിരുന്നു. ആക്രമണത്തിന്‍െറ ദൃശ്യങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിക്കുന്നതിനാല്‍ അല്‍ജസീറക്ക്​ യുട്യൂബ്​ വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട്​ നീക്കുകയായിരുന്നു. അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയായ ഗിവേര ബുഡേരിയെ കഴിഞ്ഞദിവസം ഇസ്രായേല്‍ അധിനിവേശ സേന അന്യായമായി അറസ്​റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

കിഴക്കന്‍ ജറൂസലമിലെ പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കാമറാമാന്‍ നബീല്‍ മസ്സവിയുടെ കാമറയും നശിപ്പിച്ചിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മാധ്യമപ്രവര്‍ത്തകയെ വിട്ടയക്കുകയായിരുന്നു. എല്ലാ സൈബര്‍ ആക്രമണ ങ്ങളെയും ഹാക്കിങ്​ ശ്രമങ്ങളെയും നിരീക്ഷിക്കുന്നതിനും ശ്രമങ്ങള്‍ വിഫലമാക്കുന്നതിനും അല്‍ ജസീറക്ക് സാധിക്കുമെന്ന്​ അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങളെ അപലപിക്കുന്നു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമപരമായി നേരിടും. ഇത്തരം ആക്രമണശ്രമങ്ങള്‍ മാതൃകാ പരവും ധീരവുമായ മാധ്യമപ്രവര്‍ത്തനം തുടരാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വര്‍ധിപ്പിക്കുക മാത്രമേ ചെയ്യൂവെന്നും അല്‍ ജസീറ കൂട്ടിച്ചേര്‍ത്തു.യൂ ട്യൂബിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ചാനലുകളിലൊന്നു മാണ്. യൂ ട്യൂബിലെ കാഴ്ചക്കാരില്‍ ഏറ്റവും കൂടുതല്‍ േപ്രക്ഷകരുള്ളത് 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. യൂട്യൂബില്‍ ചാനലിന്​ 45 ലക്ഷം വരിക്കാരാണുള്ളത്​. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൈയേറ്റത്തിന്‍െറയും ആക്രമണങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ ലോകത്തിന്​ മുന്നില്‍ എത്തിക്കുന്നതും അല്‍ജസീറ ആണ്​​.

NO COMMENTS