സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

209

ലഖ്നൗ: സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനകള്‍. തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍ യാദവിനെയും മറ്റ് മൂന്ന് മന്ത്രിമാരേയും അഖിലേഷ് തിരിച്ചെടുക്കും. ഇവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാം നായിക്കിന് അഖിലേഷ് യാദവ് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തിരിച്ചെടുക്കുകയാണെങ്കില്‍ നാലുപേരും പുതിയതായി സത്യപ്രതിജ്ഞ ചെയ്യേണ്ടതായി വരും. അതേസമയം തര്‍ക്ക പരിഹാരത്തിനായി അഖിലേഷ് യാദവ് മുലായം സിങുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശിവ്പാല്‍ യാദവവും ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. തര്‍ക്കപരിഹാരത്തിനായി അഖിലേഷ് യാദ് തിങ്കളാഴ്ച രാത്രി മുലായം സിങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്.

NO COMMENTS

LEAVE A REPLY