ലക്നൗ: രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാഹുല്‍ജി നല്ല വ്യക്തിയാണെന്നും യുപിയില്‍ അദ്ദേഹം കൂടുതല്‍ സമയം ചിലവിട്ടാല്‍ അത് ഞങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.രണ്ട് നല്ല വ്യക്തിത്വങ്ങള്‍ അടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. അടുത്ത വര്‍ഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെയും സംസ്ഥാന സര്‍്ക്കാരിനെയും വിമര്‍ശിച്ചിരുന്നു.ജുലൈയില്‍ നടന്ന സന്ദര്‍ശനത്തില്‍ യുപിയിലെ യുവ മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിവുള്ള കുട്ടിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നുമായിരുന്നു പറഞ്ഞത്. അടുത്ത വര്‍ഷം വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി, മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരെയാണ് അഖിലേഷിന്റെ പാര്‍ട്ടി നേരിടേണ്ടത്.