ലോ അക്കാദമിക്ക് മുന്നില്‍ പെട്രോള്‍ ഒഴിച്ച് എഐവൈഎഫ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ഭീഷണി

203

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ച് ഭീഷണി മുഴക്കുന്നു. കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എബിവിപി പ്രവര്‍ത്തകനെ ഫയര്‍ഫോഴ്‌സ് എത്തി താഴെ ഇറക്കുന്നതിനിടെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. അക്കാദമിക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതോടെ വിദ്യാര്‍ത്ഥികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഫയര്‍ ഫോഴ്‌സിന് നേരെ കല്ലെറിഞ്ഞതോടെ ഫയര്‍ഫോഴ്‌സ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മരത്തില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ ഷിമിത്തിനെ ഫയര്‍ ഫോഴ്‌സ് താഴെയിറക്കി. അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

NO COMMENTS

LEAVE A REPLY