ഐ​ശ്വ​ര്യ റാ​യിയുടെ പിതാവ് അ​ന്ത​രി​ച്ചു

206

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്‍റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. ഇന്ന് ഉച്ചയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചമുന്പാണ് അദ്ദേഹത്തെ അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും തുടര്‍ന്ന് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY