ഐശ്വര്യ റായ്ക്ക് ഇന്ന് 43ാം പിറന്നാള്‍

197

ലോകസുന്ദരി ഐശ്വര്യ റായ്ക്ക് ഇന്ന് 43ാം പിറന്നാള്‍. ഐശ്വര്യ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുശ്കില്‍’ തിയേറ്ററില്‍ പണം വാരുന്നതിനിടെയാണു മറ്റൊരു മധുര ദിനം കൂടി കടന്നുവരുന്നത്. 21ാം വയസില്‍ ലോക സുന്ദരിപ്പട്ടം നേടിലോകത്തിന്റെ നെറുകയിലെത്തിയ ഐശ്വര്യയ്ക്ക് പിന്നീടു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ബോളിവുഡിലെ വമ്ബന്‍ ബ്രാന്‍ഡുകളിലൊന്നുകൂടിയാണ് ഐശ്വര്യ. ബോളിവുഡില്‍ ഇത്രകാലം നായികാ പദവിയില്‍ തുടരുന്ന ഒരു നടിയില്ലെന്നുതന്നെവേണം പറയാന്‍. നാല്‍പതു കഴിഞ്ഞിട്ടും അവരുടെ സൗന്ദര്യത്തിന് അല്‍പം പോലും ഉടവുതട്ടിയിട്ടില്ല. നിലപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിനും വിമര്‍ശനങ്ങള്‍ക്കു അവധാനതയോടെ മറുപടി പറയുന്നതും നാമൊരുപാടു കണ്ടു. അടുത്തിടെ പുറത്തിറങ്ങിയ എ ദില്‍ ഹെ മുശ്കിലില്‍ ഉറുദു കവയിത്രിയായിട്ടാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സിനിമകള്‍ നിരവധിയുണ്ടായിട്ടും അമ്മയായതിനുശേഷം കുഞ്ഞിനുവേണ്ടി മുഴുവന്‍ സമയം നീക്കിവച്ച്‌ മാതൃകകാട്ടി. ആരാധ്യക്ക് ഈ മാസം കഴിയുമ്ബോള്‍ അഞ്ചു വയസു തികയും. ഈ സാഹര്യത്തിലാണ് ഇവര്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിയതും. നടിയെന്ന നിലയിലും കുടുംബിനിയെന്ന നിലയിലും മാതൃകാപരമായ രീതിയാണ് ഐശ്വര്യ ഇതുവരെ പിന്തുടര്‍ന്നു പോന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY