നിരോധിച്ച മരുന്നുകള്‍ യുഎസിലേക്ക് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അറസ്റ്റില്‍

264

ന്യൂയോര്‍ക്ക്: നിരോധിച്ച മരുന്നുകള്‍ യുഎസിലേക്ക് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അറസ്റ്റില്‍. 300 കുപ്പി മരുന്നുകളാണ് ഇയാള്‍ യുഎസിലേക്ക് കടത്താന്‍ ശ്രമിച്ചത്. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മരുന്നു കടത്ത് കണ്ടെത്തിയത്. ലഹരിക്ക് അടിമകളായവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നായ കോഡെയ്ന്‍ ഫോസ്ഫേറ്റ് ഈ മരുന്നുകളില്‍ അടങ്ങിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക മാര്‍ക്കറ്റില്‍ 60 രൂപയാണ് ഈ മരുന്നുകളുടെ വില. വിദേശവിപണികളില്‍ ഈ മരുന്ന് നിരോധിച്ചിട്ടുള്ളതിനാല്‍ വന്‍ ആവശ്യക്കാരാണുള്ളത്.

NO COMMENTS

LEAVE A REPLY