അബുദാബിയില്‍ നിന്നുള്ള വിമാനം വൈകുന്നു

313

അബുദാബി ●
വിമാനത്തിന്റെ ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച പുറപ്പെടേണ്ട അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഞായര്‍ രാത്രി 8.50 ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് തിങ്കള്‍ പുലര്‍ച്ചെ 2.25 ന് നെടുമ്ബാശ്ശേരിയില്‍ എത്തിച്ചേരേണ്ട ഐ.എക്സ് -452 വിമാനമാണ് വൈകുന്നത്. സാങ്കേതിക പ്രശ്നം മൂലം വിമാനം വൈകുമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്നുള്ള എയര്‍ഇന്ത്യ എഞ്ചിനീയറിംഗ് സംഘം അബുദാബിയില്‍ എത്തിയിട്ടുണ്ട്. തകരാറുകള്‍ പരിഹരിച്ച്‌ ഇന്ന് വൈകിട്ട് 4.00 ന് അബുദാബിയില്‍ നിന്ന് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും വിമാനം പുറപ്പെട്ടിട്ടില്ല. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു

NO COMMENTS

LEAVE A REPLY