എയർ ആംബുലൻസ് ബാങ്കോക്കിൽ അപകടത്തിൽപ്പെട്ട് പൈലറ്റ് മരിച്ചു

209

ദില്ലി: ദില്ലിയിൽ നിന്ന് പുറപ്പെട്ട എയർ ആംബുലൻസ് ബാങ്കോക്കിൽ അപകടത്തിൽപ്പെട്ട് പൈലറ്റ് മരിച്ചു. എയർ ആംബുലൻസിന്റെ പൈലറ്റ് അരുണാക്ഷ നന്ദിയാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുളള നാലുപേർ പരിക്കേറ്റ് ബാങ്കോക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മേദാന്ത ആശുപത്രിയുടെ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ബാങ്കോക്കിലെ രോഗിയെ ഇന്ത്യയിലെത്തിച്ച് ചികിത്സ നൽകാൻ പോയ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

NO COMMENTS

LEAVE A REPLY