എഐഡിഎംകെയില്‍ പൊട്ടിത്തെറി ; തന്നെ നിര്‍ബന്ധിച്ച്‌ രാജിവയ്പ്പിച്ചു ; ശശികലയക്കെതിരേ പനീര്‍ ശെല്‍വം

243

ചെന്നൈ : ശശികലയ്ക്കെതിരെ തുറന്നടിച്ച്‌ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ചില സത്യങ്ങള്‍ തുറന്ന്‍ പറയാനുണ്ടെന്ന് പനീര്‍ശെല്‍വം മാധ്യമങ്ങളോട്. മന്ത്രിസഭയിലെ ഒരംഗം തന്നോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു. റെവന്യൂ മന്ത്രി ഉദയകുമാറാണ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത്. അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മരീനാ ബീച്ചില്‍ 40 മിനിട്ടോളം ജയലളിതയുടെ സമാധിക്കു മുന്നില്‍ നമസ്കരിച്ചതിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താ​ന്‍ അ​റി​യാ​തെ​യാ​ണ് എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് ശ​ശി​ക​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ശ​ശി​ക​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞു​ന​ട​ന്നു. അ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ന്‍ എ​ല്ലാ​വ​രും കൂ​ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം ത​ന്നെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് ശ​ശി​ക​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തെ​ന്ന്. പാ​ര്‍​ട്ടി​യി​ലെ ഐ​ക്യം ത​ക​രു​മെ​ന്നു പ​റ​ഞ്ഞ് ത​ന്നെ രാജിവെപ്പിക്കുകയായിരുന്നുവെന്നും ശശികലയെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു. മനസാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.റവന്യു മന്ത്രി ആര്‍.ബി ഉദയകുമാര്‍ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനസമ്മതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനെട് താന്‍ അനുകൂലിക്കുന്നില്ല. പാര്‍ട്ടി പിളര്‍ത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. ജ​യ​ല​ളി​ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍​വ​ച്ചാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മു​തി​ര്‍​ന്ന നേ​താ​വ് ഇ. ​മ​ധു​സൂ​ദ​ന​നെ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്നും ജ​യ​ല​ളി​ത ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ​നീ​ര്‍​ശെ​ല്‍​വം പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY