കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടി അഗ്രിടെക് ഹാക്കത്തോണ്‍

117

കാസറഗോഡ്: കേരള സ്റ്റാര്‍ട്ട്അപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അഗ്രിടെക് ഹാക്കത്തോണ്‍ സമാപിച്ചു. കേരള കേന്ദ്രസര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ.കെ ജയപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ അശോക് പഞ്ഞിക്കാരന്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ സയ്ദ് സവാദ്,സി. പി.സി. അര്‍.ഐ സോഷ്യല്‍ സയന്‍സ് തലവന്‍ ഡോ. കെ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിലുടനീളവും,തമിഴ്‌നാട്,ആന്ധ്ര,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി 80 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മനുഷ്യസഹായമില്ലാതെ തേങ്ങയുടെ പാകത കണ്ടുപിടിക്കുക, റോബോട്ട് അസിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡ്രിപ് ഇറിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യവര്‍ധിത

ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജ്ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹാക്കത്തോണിന് വിഷയമായത്. 30 മണിക്കൂര്‍ നീണ്ടുനിന്ന ഹക്കത്തോണിന് ശേഷം മത്സരാര്‍ത്ഥികള്‍ പ്രശ്‌ന പരിഹരത്തിനാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുത്തു.

NO COMMENTS