ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകിരീടം സ്വന്തമാക്കി

27

ദോഹ: ലോകകപ്പ് കിരീട പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് ലോകകിരീടം 2014 ഫൈനലിൽ നഷ്ടപ്പെട്ട കിരീട മാണ് മെസ്സി സ്വന്തമാക്കിയത്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷ൦ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടം നേടിയത് . പെനാൽറ്റി ഷൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്.അർജന്റീന യയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ജൽ ഡി മരിയയും വലകുലുക്കി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾഗ്രമം നടത്തിയെങ്കിലും ഫെറി ഓക്സൈഡ് ഫ്ലാഗുയർത്തി. അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രൻ ലോങ് റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ അർജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.17-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച എയ്ൽ ഡി മരിയയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ലോസ് ബാറിന് മുകളിലൂടെ പറന്നു. 20- ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയർന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

NO COMMENTS