ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്കു പരുക്ക്

238

കിന്‍ഷാസ • ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്കു പരുക്ക്. സ്ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. പ്രഭാത പരിശീലനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.അതേസമയം, ആക്രമണത്തില്‍ മൂന്നു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18,000ത്തോളം യുഎന്‍ സമാധാന സേനാംഗങ്ങളാണ് കോംഗോയിലുള്ളത്. 1996-2003 കാലഘട്ടത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ പത്തു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്.