അഫ്ഗാനിസ്ഥാനിൽ ബോബാക്രമണത്തിൽ മരിച്ചവരിൽ 13 ഇന്ത്യക്കാരുമെന്ന് റിപ്പോർ

168

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ബോബാക്രമണത്തിൽ മരിച്ചവരിൽ 13 ഇന്ത്യക്കാരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച അമേരിക്ക അഫ്ഗാനിസ്ഥാനിലെ നഗർഹാർ പ്രവിശ്യയിൽ നടത്തിയ ആണവേതര ബോംബാക്രമണത്തിൽ 96 പേരാണ് മരിച്ചത്. ഇവരിൽ 13 പേർ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ഇന്ത്യക്കാരാണെന്നാണ് ഒരു അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് .
മരിച്ചവരിൽ ഐഎസ് കമാന്‍റർമാരായ മുഹമ്മദും,അള്ളാ ഗുപ്തയും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്. വാർത്ത സ്ഥിരീകരിക്കാനായിട്ടില്ലെന്ന് എൻഐഎ അറിയിച്ചു.ഇന്ത്യയിൽ നിന്ന് ഐഎസിൽ ചേർന്നതായി സംശയിക്കുന്നവരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്നും എൻഐഎ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY