അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തില്‍ സ്ഫോടനം

201

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബംഗ്രാമിലുള്ള യുഎസ് വ്യോമതാവളത്തില്‍ സ്ഫോടനം. 3പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. ഭീകരാക്രമണമാണെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. കാബൂളിന് സമീപമുള്ള ബംഗ്രാം വ്യോമതാവളത്തിന് നേരെ മുന്‍പ് താലിബാന്‍ ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളമാണ് ബഗ്രാമിലേത്.