അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം ; 12 പോലീസുകാര്‍ കൊല്ലപ്പെട്ടു

248

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് ചെക്പോയിന്റിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ മറുഫ് ജില്ലയിലെ പോലീസ് ചെക്പോയിന്റിലേക്കു ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയറ്റുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു സംശയിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

NO COMMENTS