ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്ഥനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍

204

ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്ഥനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച്‌ ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചക്കിടയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരതയുടെ പേരില്‍ പരസ്പരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്‍ കള്ളപ്രചാരണങ്ങളാണ് നടത്തുന്നത്, തങ്ങള്‍ക്ക് മോശം സംഭവിക്കാതിരിക്കാന്‍ എന്ത് തരത്തിലുള്ള കെട്ടുകഥകള്‍ മെനയാനും പാക്കിസ്ഥാന്‍ മടിക്കില്ല, ഇതിന് ഉത്തമ ഉദാഹരണമാണ് തെറ്റായ ചിത്രങ്ങള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനി കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്, പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുക മാത്രമല്ല അവര്‍ക്ക് സാമ്ബത്തിക സഹായം കൂടി നല്‍കി വരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ രാജ്യത്തിനെ വളരെയധികം ഹാനികരമായി ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്റെ പ്രതിഛായക്ക് ഏറെ കളങ്കം തട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS