ഏറ്റവും കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉത്തരവ്

196

തിരുവനന്തപുരം • മന്ത്രിസഭയുടെ തീരുമാനത്തിനും ബജറ്റിലെ പ്രഖ്യാപനത്തിനും പിന്നാലെ, ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത് 1000 രൂപയാക്കി നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവായി. ജൂണ്‍ മുതലാണു പ്രാബല്യം. നിലവില്‍ രണ്ടു ക്ഷേമ പെന്‍ഷനുകള്‍ ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഒന്നേ ലഭിക്കൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു ക്ഷേമ പെന്‍ഷനും കൈപ്പറ്റാം. പെന്‍ഷന്‍ എങ്ങനെ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പോസ്റ്റ് ഓഫിസ് വഴി വിതരണം ചെയ്യാന്‍ ശ്രമിച്ചതു പരാജയപ്പെട്ടതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി എത്തിക്കുകയായിരുന്നു.
വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കശുവണ്ടി തൊഴിലാളി ക്ഷേമ പെന്‍ഷന്‍ എന്നിവ ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചുനല്‍കാനായി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചു വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY