ഹാർബറുകളിൽ പരസ്യ ലേലത്തിന് പകരം സംവിധാനം

113

തിരുവനന്തപുരം : കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും പരസ്യ മത്സലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

പരസ്യ ലേലത്തിന് പകരം വിവിധതരം മത്സ്യങ്ങളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ലേലത്തുകയുടെ ശരാശരി കണക്കിലെടുത്ത് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ നേതൃത്വത്തിൽ ഓരോ മത്സ്യത്തിനും പ്രത്യേക വില കണക്കാക്കി വിൽക്കുന്നതിനുളള പുതിയ സംവിധാനമാണ് കൊണ്ടുവരുന്നത്.പുതിയ സംവിധാനവുമായി സഹകരിക്കാത്തിടങ്ങളിൽ ആവശ്യമെങ്കിൽ മത്സ്യബന്ധന നിരോധനം നടപ്പാക്കാനുളള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളിൽ മത്സ്യത്തൊഴി ലാളി പ്രതിനികൾ, മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ഫിഷറീസ് ഹാർബർ എൻജിനിയറിംങ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാണ്. ഇവർക്ക് മത്സ്യവിലയിലുളള ഏറ്റക്കുറച്ചിലുകൾ കൃത്യമായി അറിയാമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരസ്യലേലം ഒഴിവാക്കുന്നത്.

NO COMMENTS