അടുത്ത മാസം ഹാജരാകാന്‍ മല്യയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്

278

മുംബൈ: പണംതട്ടിപ്പ് കേസില്‍ അടുത്തമാസം 29ന് കോടതിയില്‍ ഹാജരാകാന്‍ കിങ് ഫിഷര്‍ ഉടമ വിജയ് മല്യയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടു. മുംബയിലെ പിഎംഎല്‍എ കോടതിയിലാണ് ഹാജരാകേണ്ടത്. പണംതട്ടിപ്പ് കേസുകളുടെ വിചാരണകള്‍ക്കായുള്ള പ്രത്യക കോടതിയാണിത്. ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നും 400 കോടിയിലധികം രൂപ വിദേശത്തേയ്ക്ക് കടത്തിയെന്നുമാണ് കേസ്. നേരത്തെ ജാമ്യമില്ലാ അറസ്റ്റ് വോറന്റുകളും സമന്‍സുകളും മല്യയ്ക്കെതിരെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരാകാന്‍ മല്യ തയാറായിരുന്നില്ല.

NO COMMENTS

LEAVE A REPLY