ആറ്റിങ്ങലിൽ അടൂർപ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും കോൺഗ്രസ് സ്ഥാനാർത്ഥികൾ

218

ന്യൂഡൽഹി: തർക്കത്തിനൊടുവിൽ ആറ്റിങ്ങലിലും ആലപ്പുഴയിലും സ്ഥാനാർഥികളായി. ആറ്റിങ്ങലിൽ അടൂർപ്രകാശ് ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർത്ഥികൾ. വയനാട്ടിലാണ് ഷാനിമോൾ ഉസ്മാനെ പരിഗണിച്ചത് എന്നാൽ ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ഉമ്മൻചാണ്ടി പറഞ്ഞതോടെ തർക്കത്തിൽ ആവുകയായിരുന്നു.

ആലപ്പുഴ മണ്ഡലത്തിൽ നിന്ന് കെ സി വേണുഗോപാൽ മത്സരിക്കുന്നില്ല എന്ന് തീരുമാനത്തിലൂടെ ആണ് ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിത്വംനൽകിയത്. വയനാട്ടിൽ ടി സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് വടകര മണ്ഡലത്തിലെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചില്ല. ഈ പ്രശ്നം ഹൈക്കമാൻഡിനു വിട്ടുകൊടുത്തു.

NO COMMENTS