തിരുവനന്തപുരത്ത് ശശി തരൂർ ഭൂരിപക്ഷം 98186 – ആറ്റിങ്ങലിൽ അടൂർ പ്രകാശ് ഭൂരിപക്ഷം 39,171

175

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഡോ. ശശി തരൂരും ആറ്റിങ്ങൽ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും വിജയത്തിലേക്ക്.

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഡോ. ശശി തരൂർ തൊട്ടടുത്ത എതിർ സ്ഥാനാർഥിയായ ബി.ജെ.പിയിലെ കുമ്മനം രാജശേഖരനേക്കാൾ 98,186 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. 99.54 ശതമാനം വോട്ടുകൾ ഇവിടെ എണ്ണിക്കഴിഞ്ഞു. ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഡോ. ശശി തരൂർ 4,11,525ഉം കുമ്മനം രാജശേഖരൻ 3,13,339ഉം സി.പി.ഐയിലെ സി. ദിവാകരൻ 2,55,625ഉം വോട്ടുകൾ നേടി.

ആറ്റിങ്ങൽ മണ്ഡലത്തിൽ 99.93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യു.ഡി.എഫിലെ അടൂർ പ്രകാശിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി സി.പി.എമ്മിലെ എ. സമ്പത്തിനേക്കാൾ 39,171 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. അടൂർ പ്രകാശ് 3,79,469 വോട്ടും എ. സമ്പത്ത് 3,40,298 വോട്ടും നേടിയിട്ടുണ്ട്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 2,46,502 വോട്ടുകളും നേടി.

തപാൽ വോട്ടുകളിൽ തിരുവനന്തപുരം മണ്ഡലത്തിൽ സി. ദിവാകരൻ 1,861ഉം ഡോ. ശശി തരൂർ 1,607ഉം കുമ്മനം രാജശേഖരൻ 1,081ഉം വോട്ടുകൾ നേടി. മണ്ഡലത്തിൽ 571 വോട്ടുകൾ അസാധുവായി. ആറ്റിങ്ങൽ മണ്ഡലത്തിലെ തപാൽ വോട്ടുകളിൽ ഡോ. എ. സമ്പത്ത് 2,097ഉം അടൂർ പ്രകാശ് 1,150ഉം ശോഭ സുരേന്ദ്രൻ 421ഉം വോട്ടുകൾ നേടി. 590 വോട്ടുകൾ അസാധുവായി.

സർവീസ് വോട്ടുകളും ഓരോ മണ്ഡലത്തിലെയും വിവിപാറ്റുകളും എണ്ണി തിട്ടപ്പടുത്തിയ ശേഷമാകും അന്തിമ ഫലപ്രഖ്യാപനമുണ്ടാകുക.

NO COMMENTS