മുതിർന്ന പത്രപ്രവർത്തകൻ പി മാഹീൻ എഴുതിയ നോവൽ ‘മനുഷ്യനെ സ്നേഹിച്ച ഒട്ടകം’ ഓഗസ്റ്റ് 7 ന് അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യുന്നു.

138

തിരുവനന്തപുരം : മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി മാഹീൻ എഴുതിയ ‘ മനുഷ്യനെ സ്നേഹിച്ച ഒട്ടകം’ എന്ന നോവൽ മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ അടൂർ ഗോപാലകൃഷ്ണൻ ഓഗസ്റ്റ് 7 ന് (ഞായറാഴ്ച) വൈകു : തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്യുന്നു.

പത്രപ്രവർത്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി മാഹീൻ തിരുവനന്തപുരം നേമം സ്വദേശിയാണ് . 1955-ലാണ് ജനനം. കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. മലയാള മനോരമ കോഴിക്കാട് യൂണിറ്റിലായിരുന്നു പരിശീലനം . ശേഷം കേരളത്തിലും ഡൽഹിയിലുമുള്ള വാർത്താ ഏജൻസികളിൽ പ്രവർത്തിച്ചു.

മാധ്യമം, ചന്ദ്രിക ദിനപത്രങ്ങളിലും, കുടുംബവിജ്ഞാനകോശം ( ആശയം ബുക്സ്, കോഴിക്കോട്), സർഗധാര മാസിക (കൊച്ചി) എന്നീ
പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 2002-2005 കാലത്ത് എസ്.സി.ഇ. ആർ.ടി.യിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക മനുഷ്യാവകാശ സംഘടനകളിൽ സഹകരിക്കുന്നതോടൊപ്പം എഴുത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ 400-ലേറെ ഇംഗ്ലീഷ് കവിതകളും നിരവധി മലയാള കവിതകളും എഴുതിയിട്ടുണ്ട്.

മാഹീന്റെ കടിഞ്ഞൂൽ നോവലാണ് ” മനുഷ്യനെ സ്നേഹിച്ച ഒട്ടകം” . എന്നാൽ എഴുതി തെളിഞ്ഞ ഒരു നോവലിസ്റ്റിനെയാണ് ഈ കൃതിയിൽ കാണുന്നത്. പുത്തൻ പ്രമേയവും തനതായ
ആഖ്യാന ശൈലിയും ഭാഷയും ഒട്ടകമുൾപ്പടെയുള്ള കഥാപാത്രങ്ങളുമാണ് ഈ കൃതിയുടെ സവിശേഷത. ഒരു ഉത്തമ നോവലിന് വേണ്ട എല്ലാ ചേരുവകളും ഈ നോവലിലുണ്ട്.

ഒരു നോവലിനെ , ആകർഷകമാക്കുന്നത് അതിന്റെ
കഥയല്ല ആ കഥ അവതരിപ്പിക്കുന്ന രീതിയാണ് ഭർത്താവിനെ അന്വേഷിച്ച് കൊള്ളക്കാരും ഹിംസ്ര
ജന്തുക്കളുമുള്ള മണലാരണ്യത്തിൽ പേടിച്ചു വിറച്ചു വിലപിക്കുന്ന സോനയെ അവതരിപ്പിച്ച നാടകീയ തയും ആകാംക്ഷ സൃഷ്ടിച്ചുകൊണ്ടാണ് ഈ നോവലിന്റെ തുടക്കം.

കഥാപാത്രങ്ങളുടെ മനോവികാരങ്ങൾ പ്രകൃതി ബിംബങ്ങളിലൂടെ ആവിഷ്കരിച്ചിട്ടുള്ള ഈ ഗ്രന്ഥം ഉത്തമ സാഹിത്യകൃതിയാണ് . ക്രിസ്ത്യാനികളും യഹൂദൻമാരും മുസ്ലീങ്ങളും കുടുംബാ൦ഗങ്ങളായി സന്തോഷ ത്തോടെ കഴിയുന്ന ഈ കൃതി മതസൗഹാർദ്ദത്തിന്റെ നല്ല മാതൃകയാണ്

NO COMMENTS