പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കി

207

ചെന്നൈ: ശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പകരം വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചു. അണ്ണാ ഡിഎംകെയില്‍ പ്രശ്നങ്ങളില്ലെന്നും പാര്‍ട്ടി തനിക്കൊപ്പമാണെന്നും ശശികല പറഞ്ഞു. പനീര്‍ശെല്‍വത്തിനു പിന്നില്‍ ഡിഎംകെയാണെന്നും അവര്‍ ആരോപിച്ചു. അതേസമയം, പനീര്‍ശെല്‍വത്തിന് പിന്തുണയറിയിച്ച്‌ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വസതിക്കുമുന്പില്‍ തടിച്ചുകൂടി.

NO COMMENTS

LEAVE A REPLY