പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമെന്ന് എ.ഡി.ജി.പി ബി സന്ധ്യ

223

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എല്ലാ പ്രതികളെയും പിടികൂടാനായത് സംസ്ഥാന പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് എ.ഡി.ജി.പി ബി സന്ധ്യ അഭിപ്രായപ്പെട്ടു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം അവസാനം പിടിയിലായ രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും എ.ഡി.ജി.പി പറഞ്ഞു. കേസില്‍ ഇന്നലെ പിടിയിലായ പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുമൊത്ത് സ‌ഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തി. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയെ മാത്രമായിരുന്നു കൊണ്ടുപോയത്. ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. തുണി കൊണ്ട് മുഖം മറച്ചാണ് പൊലീസ് വാഹനത്തില്‍ ഇയാളെ കൊണ്ടു വന്നത്. രണ്ട് മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് നടിയുടെ പരാതി.

NO COMMENTS

LEAVE A REPLY