കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

167

തിരുവനന്തപുരം : കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താത്പര്യ മുള്ളവർ ജൂലൈ എട്ടുമുതൽ ജൂലൈ 11 വരെ മണ്ണാംകോണം, വീരണകാവ്, കള്ളിക്കാട്, പൂഴനാട്, കണ്ണനൂർ, കാട്ടാക്കട ജംഗ്ഷൻ, പൂവച്ചിൽ, മലയിൻകീഴ്, ഊരുട്ടമ്പലം, വിളപ്പിൽശാല എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

പരാതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ നേരിട്ടു പരിശോധിച്ച് പരിഹാരം നിർദേശിക്കും.

NO COMMENTS