നടിയെ ആക്രമിച്ച സംഭവം: നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

274

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ദേശീയപാതയിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സംഭവം നടന്ന രാത്രി നടി സഞ്ചരിച്ച കാറിനെ പ്രതികളുടെ വാഹനം പിന്തുടരുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ഫെബ്രുവരി 17ന് വൈകിട്ട് കൊച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരവേയാണ് നടി ആക്രമണത്തിന് ഇടയായത്. \കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, വടിവാള്‍ സലീം, അന്‍സാര്‍, ചാര്‍ളി തുടങ്ങിയ പ്രതികളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായി കഴിഞ്ഞു. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് വ്യാപകമായി അന്വേഷണം തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ചതും ഒളിവില്‍ കഴിഞ്ഞതുമായ സ്ഥലങ്ങളിലൂടെ തെളിവെടുപ്പിനും പോയിരുന്നു. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച വെള്ള സാംസങ് ഫോണിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിഞ്ഞതായി പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഇന്നലെ നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഇവിടെ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. എന്നാല്‍ അമ്പലപ്പുഴ കക്കായത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മശറ്റാരു സുഹൃത്ത് പൊന്നൊരുന്നിയിലുള്ള പ്രിയേഷിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. നിരവധി രേഖകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY