നിയമസഭയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ വിഎസ് അച്യുതാനന്ദന് അതൃപ്തി

229

തിരുവന്തപുരം: ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായ തനിക്ക് നിയമസഭയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ വിഎസ് അച്യുതാനന്ദന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്തു നല്‍കി.ക്യാബിനറ്റ് പദവി ഉണ്ടായിട്ടും നിയമസഭാ മന്ദിരത്തില്‍ തനിക്ക് വിശ്രമിക്കാന്‍ മുറിയോ സൗകര്യമോ ഇല്ലെന്നാണ് വിഎസ് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.കാര്യങ്ങള്‍ മുമ്ബ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.മന്ത്രിമാര്‍ക്കും ക്യാബിനറ്റ് പദവി ഉള്ളവര്‍ക്കും മുറിയും സൗകര്യവും നല്‍കിയിട്ടും മുതിര്‍ന്ന അംഗമായ തനിക്ക് ആ പരിഗണന ലഭിച്ചില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.