ഓട്ടോറിക്ഷയ്ക്കു മുന്നിലേക്ക് തെരുവ്നായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറി‍ഞ്ഞു

242

കൊച്ചി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുന്നിലേക്ക് തെരുവ്നായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറി‍ഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പിറവത്താണ് സംഭവം. പിറവം സ്വദേശി ഷൈമോനാണ് പരിക്ക്. ഓട്ടോ ശരീരത്തിലേക്ക് മറിഞ്ഞ് ഷൈമോന്‍റെ വൃക്ക തകരാറിലായി. കച്ചേരിപ്പടിയില്‍ നിന്നും യാത്രക്കാരുമായി വരുമ്പോഴാണ് അപകടം. മറിഞ്ഞ് ഓട്ടോ ഷൈമോന്‍റെ വയറിനു മുകളിലേക്കാണ് വീണത്. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷൈമോന്‍റെ വൃക്ക നീക്കം ചെയ്തു. നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.