വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

187

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ.
രക്തസമ്മര്‍ദം കുറഞ്ഞു നില്‍ക്കുന്നത് ശസ്ത്രക്രിയ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ ആരോഗ്യസ്ഥിതിയേക്കുറിച്ച്‌ കൃത്യമായി പറയാൻ കഴിയൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മകള്‍ തേസ്വിനി ബാല (2) മരിച്ചു. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു.

NO COMMENTS