പരിയാരത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ 18 പേ​ര്‍​ക്ക് പരിക്ക്

185

കണ്ണൂര്‍ : പരിയാരത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ 18 പേ​ര്‍​ക്ക് പരിക്കേറ്റു.പു​ല​ര്‍​ച്ചെ 6.15ന് ​പ​രി​യാ​രം കെ​കെ​എ​ന്‍ ഗ​വ.​ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​രമാണ്. ക​ണ്ണൂ​രി​ല്‍ നി​ന്നും പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി​യും ത​ളി​പ്പ​റ​മ്ബ് ഭാ​ഗ​ത്തേ​ക്ക് വന്ന ​ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ലോ​റി​യു​ടെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്ബി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ലോ​റി പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​കാ​ലു​ക​ള്‍​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ തേ​നി ക​ണ്ണൈ​പു​ര​ത്തെ ഈ​ശ്വ​ര​നെ(30) യും ​പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രേ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലോ​റി ഡ്രൈ​വ​ര്‍ ഒ​ഴി​കെ മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ​ തു​ട​ര്‍​ന്ന് ഒ​രു​ മ​ണി​ക്കൂ​റി​ലേ​റെ നേ​രം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന ​ഗ​താ​ഗ​തം മു​ട​ങ്ങി.

NO COMMENTS