കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു

233

ഇടുക്കി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം മച്ചിപ്ലാവിൽ ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. പണിക്കൻകുടിയിൽ നിന്നും തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ലോറിയെ മറികടക്കുന്നതിനിടെ കാറിൽ തട്ടിയ ശേഷം ബസ് വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS