മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു

229

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മല്‍ ജംക്‌ഷനില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നില്‍നിന്നു കുന്നുമ്മലിലേക്കു കയറുന്ന ഭാഗത്തെ വളവില്‍ ജീപ്പ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രാത്രി 9.45നാണ് സംഭവം. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പരുക്ക് സാരമല്ലെന്നാണു വിവരം.

NO COMMENTS